ആ രക്ത നക്ഷത്രം ഇനി ജ്വലിക്കുന്ന ഓര്‍മ്മ

ആലപ്പുഴ: പെണ്‍ കരുത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും രാഷ്ട്രിയ ചങ്കുറപ്പിന്‍റെയും ആള്‍രൂപമായ കെ.ആര്‍. ഗൗരിയമ്മ ഒരു നൂറ്റാണ്ട് പിന്നിട്ട ജീവിതം സാര്‍ത്ഥകമാക്കി ഇന്ന് പുലര്‍ച്ചെ വിടവാങ്ങി. കനല്‍ വഴികളിലൂടെ സഞ്ചരിച്ച് കേരള രാഷ്ട്രിയത്തില്‍ രക്ത താരകമായി ജ്വലിച്ചു നിന്ന ഗൗരിയമ്മ എക്കാലവും പാവങ്ങള്‍ക്കൊപ്പമായിരുന്നു.
ശ്വാസ തടസത്തെതുടര്‍ന്ന് ചില നാളുകളായി ചികില്‍സയിലായിരുന്നു. നൂറ്റി രണ്ടാം വയസിലാണ് അന്ത്യം. കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനാധിപത്യ പരീക്ഷണങ്ങളുടെ രക്തസാക്ഷിത്വമായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയവും ജീവിതവും.