കുഞ്ഞുമോന്‍ തോട്ടപ്പള്ളി
ചോദ്യം.4 ബൈബിളനുസരിച്ച് അവിവാഹിതരായി ജീവിക്കുന്നവര്‍ക്ക് പ്രത്യേകത ഇല്ലെ?
ഉത്തരം: അവിവാഹിതത്വം ഭക്തിക്കൂടുതലാണെന്നൊന്നും ബൈബിളില്‍ ഇല്ല. വിവാഹം കഴിക്കുന്നത് ഭക്തിക്കു തടസ്സവും അല്ല. വലിയ ഭക്തന്മാരായിരുന്ന മഹാപുരോഹിതന്മാരും പ്രവാചകന്മാരും അപ്പൊസ്തലന്മാരും ഒക്കെ വിവാഹിതരായിരുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ ദൈവവേലയില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതിന് വേണ്ടി സ്വയം വിവാഹിതരാകാതിരിന്നിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിക്കാതിരിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥാനങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ സംവരണം ചെയ്യപ്പെട്ടിട്ടുള്ളതായി മനസ്സിലാക്കാന്‍ കഴിയുന്നില്ല.
ചോദ്യം. 5: ലൈംഗികത പാപമാകുന്നതെപ്പോള്‍?
ഉത്തരം: ലൈംഗികത്വം ദൈവദത്തമായ ഒരനുഗ്രഹമാണ്. എന്നാല്‍ അത് ദൈവീകമല്ലാത്ത വഴിയിലൂടെ ദുര്‍വിനിയോഗം ചെയ്യരുത്. വിശപ്പും ദാഹവും ദൈവികമായ അനുഗ്രഹങ്ങളാണ്. ദൈവിക മാര്‍ഗ്ഗത്തിലൂടെ നാം വിശപ്പിന് ഭക്ഷിക്കയും ദാഹത്തിന് കുടിക്കുകയും ചെയ്യുന്നതുപോലെ ലൈംഗികതയ്ക്കും കൂടിയുള്ള ദൈവിക ക്രമീകരണമാണ് വിവാഹം.
ചോദ്യം. 6 ഒന്നിലധികം സ്ത്രീകളെ ഒരേ സമയത്ത് വിവാഹം ചെയ്താലത് ദൈവം അംഗീകരിക്കുമോ?
ഉത്തരം: ഒന്നിലധികം സ്ത്രീകളെ ഒരേ സമയത്ത് വിവാഹം കഴിക്കുന്നത് വ്യഭിചാരത്തിന് തുല്യമായ പാപമാണ്. ഭാര്യ മരിച്ച ശേഷമോ ഭര്‍ത്താവ് മരിച്ച ശേഷമോ മാത്രമെ അടുത്ത വിവാഹത്തിന് ബൈബിള്‍ അനുമതി നല്‍കുന്നുള്ളു.
ചോദ്യം. 7 ഭക്ഷണരീതി, വസ്ത്രധാരണം ഇവയുടെ കാര്യത്തില്‍ ബൈബിള്‍ എന്തുപറയുന്നു?
ഉത്തരം: ഒരാള്‍ വസ്തുവക വിറ്റു ദരിദ്രര്‍ക്കു കൊടുത്തതുകൊണ്ടോ വിവാഹം കഴിക്കാതെ ജീവിച്ചാല്‍ അതുകൊണ്ടോ ഒന്നും സ്വര്‍ഗ്ഗരാജ്യത്തിനാവശ്യമായ ഭക്തി ഉള്ളവനാകുന്നില്ലെന്നാണ് ബൈബിള്‍ പറയുന്നത്. ദൈവപ്രസാദത്തിനായി മനുഷ്യന്‍ ചെയ്യെണം എന്ന് ബൈബിള്‍ പറയുന്നത് ക്രിസ്തുവില്‍ വിശ്വസിക്കണം എന്നാണ്. അത് ഒഴികെ എന്തെല്ലാം ചെയ്താലും പ്രയോജനമില്ല. അത് ചെയ്ത് ദൈവത്തോടു ബന്ധപ്പെടുന്നവര്‍ക്ക് വസ്തുവകകളോടും, ലൗകികസുഖങ്ങളോടും വസ്ത്രധാരണത്തോടും ഒക്കെ ഒരു പ്രത്യേക മനോഭാവം ഉണ്ടാകും എന്നുള്ളതു സത്യമാണ്. മദ്യപാനം, മയക്കുമരുന്ന്, പുകവലി, അസന്‍മാര്‍ഗ്ഗികത്വം തുടങ്ങി ശരീരത്തിനും, മനസ്സിനും കേടുവരുത്തുന്നവ വര്‍ജ്ജിക്കണം. അതിന് ശക്തി ക്രിസ്തു തരും. യഥാര്‍ത്ഥ ക്രിസ്തീയ ഭക്തി ഭാരമുള്ളതല്ല.
ചോദ്യം. 8 ക്രിസ്തുവില്‍ വിശ്വസിക്കണം എന്നുള്ളതിനൊരു വിശദീകരണം?
ഉത്തരം: അതായത് ബൈബിളിലെ പഴയനിയമ ഭാഗത്ത് രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ന്യായപ്രമാണം അതിന്‍റെ അര്‍ത്ഥത്തിലും, ഉദ്ദേശത്തിലും അനുസരിക്കാന്‍ കഴിയാതെ നിസ്സഹായരും നിരാശരുമായി ജീവിച്ച മനുഷ്യനെ രക്ഷിക്കാന്‍ ക്രിസ്തു ഭൂമിയില്‍ വന്ന് മനുഷ്യന്‍റെ നരകശിക്ഷ സ്വയം ഏറ്റെടുത്തു മരിച്ചു. ക്രിസ്തുവിന്‍റെ ഈ പ്രശ്ചിത്ത ബലികര്‍മ്മത്തില്‍ വിശ്വസിച്ചാശ്രയിക്കുന്നവരില്‍ ദൈവം പ്രസാദിക്കുന്നു. നമ്മുടെ പ്രവൃത്തികളിലോ, ഭക്തി മാര്‍ഗ്ഗത്തിലോ അല്ല ദൈവം പ്രസാദിക്കുന്നത്. ദൈവം കുരിശില്‍ ചെയ്തപ്രവൃത്തിയില്‍ അഥവാ പാപപ്രാശ്ചിച്ച യാഗമരണത്തില്‍ വിശ്വസിക്കുന്നവരെയാണ് യഥാര്‍ത്ഥ ഭക്തരായി ദൈവം പരിഗണിക്കുകയാണ്.