നാടാര്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി

കോട്ടയം: സംവരണേതര സമൂഹങ്ങള്‍ക്ക് ഒ.ബി.സി. സംവരണം നല്‍കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധവും ഹിന്ദു ജനജാഗരണയാത്രകളും സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഈ .എസ്. ബിജു പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് ജാതിക്കാണ് സംവരണം എന്നിരിക്കെ മതം മാറി ക്രിസ്ത്യാനിയായി ജീവിക്കുന്ന നാടാര്‍ സമൂഹത്തിലെ അഞ്ചുലക്ഷത്തിലധികം പേരെ ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുന്നത് അനീതിയാണ്. ജാതിക്കുള്ള സംവരണം മതത്തിന് നല്‍കുന്നതിനെതിരെ ഇന്നലെ സെക്രട്ടേറിയേറ്റ് നടയിലും എല്ലാ ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുമ്പിലും ധര്‍ണ നടത്തി