Sankeerthanam News

കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടിയെന്ന് വ്യാജമെന്ന് പ്രചാരണം

തിരുവനന്തപുരം: കുട്ടികളുമായി പൊതുസ്ഥലത്തുവരുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പൊലിസ്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവരില്‍ നിന്ന് രണ്ടായിരം രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡി.ജി.പി. ലോക്നാഥ ബെഹ്റ അറിയിച്ചു.
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്നവര്‍ക്കെതിരെ നടപടിയെന്ന പ്രചാരണം തെറ്റാണെന്ന് ഔദ്യോഗിക ഫെയ്സ് ബുക്ക് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.