തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓണ്‍ലൈന്‍ പഠനവുമായി നാളെ സ്കൂളുകളില്‍ പുതി അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു. ഇക്കൊല്ലം അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കി. എന്നാല്‍ അദ്ധ്യാപകര്‍ സ്കൂളില്‍ എത്തണമെന്ന് സര്‍ക്കുലറോ ഉത്തരവോ ഇതുവരെ ഇല്ല. 2020 മാര്‍ച്ചില്‍ സ്കൂളുകള്‍ അടച്ചതിനുശേഷം അദ്ധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നാളിതുവരെ വിദ്യാഭ്യാസവകുപ്പ് വ്യക്തമായ ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
2021 ജനുവരിമുതല്‍ സംശയനിവാരണത്തിനായി വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തുമ്പോള്‍ ഹാജരായ അദ്ധ്യാപകര്‍ പ്രധാന ഹാജര്‍ പുസ്തകത്തില്‍ ഒപ്പുരേഖപ്പെടുത്താതെ പ്രത്യേക ഷീറ്റില്‍ ഒപ്പ് രേഖപ്പെടുത്താനാണ് അധികൃതര്‍ നിര്‍ദേശിച്ചത്. എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ഗ്രേഡ്, സ്ഥലം മാറ്റം എന്നിവയ്ക്കായി ഹാജര്‍ പുസ്തകം പരിശോധിച്ചാണ് സേവനകാലം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുന്നത്. ഒരു വര്‍ഷമായി ഹാജര്‍ പുസ്തകത്തില്‍ ഒപ്പ് വച്ചിട്ടില്ലാത്തതിനാല്‍ ഇത് നിയമപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
സ്കൂള്‍ പ്രവേശനേല്‍സവ ഗീതത്തിന് സ്റ്റീഫന്‍ ദേവസിയുടെ ഓര്‍ക്കസ്ട്രേഷന്‍
പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തന്‍ പുലരി പിറക്കുന്നേ എന്ന് തുടങ്ങുന്ന സ്കൂള്‍ പ്രവേശനോല്‍സവ ഗീതത്തിന് സ്റ്റീഫന്‍ ദേവസിയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത്. കവി മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗായിക മധുശ്രീ നാരായണനും ഒട്ടേറെ സ്കൂള്‍ കുട്ടികളും ചേര്‍ന്നാണ് ഗാനാലാപനം.