പത്തനംതിട്ട: ശാരോന്‍ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ അദ്ധ്യക്ഷനും മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി സ്ഥാപകനുമായ പാസ്റ്റര്‍ റ്റി.ജി.കോശി(88) അന്തരിച്ചു. വാര്‍ദക്യസഹജമായ രോഗങ്ങളാല്‍ ചില നാളുകളായി ചികില്‍സയിലായിരുന്നു. ന്യുമോണിയ ബാധിതനായി ചില ദിവസങ്ങളായി ബിലിവേഴ്സ് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചുവെങ്കിലും സൗഖ്യമായിരുന്നു.
മികച്ച വേദാദ്ധ്യാപകനും പ്രഭാഷകനുമായിരുന്നു. ശാരോന്‍ഫെലോഷിപ്പ് സഭയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം പെന്തക്കോസ്ത് ഐക്യ പ്രവര്‍ത്തനങ്ങളിലും സജീവ സാനിദ്ധ്യമായിരുന്നു.
ഡോ. ആനി ജോര്‍ജ്, ഡോ.സൂസന്‍ വര്‍ഗീസ്, റൂബി മാത്യൂസ്, സാംജി കോശി എന്നിവരാണ് മക്കള്‍. ഡോ.അലക്സി ജോര്‍ജ്,ഡോ.മാത്യു സി. വര്‍ഗീസ്, പാസ്റ്റര്‍ മാത്യൂസ് എം കുര്യന്‍ എന്നിവരാണ് മരുമക്കള്‍.
1933 മെയ് 26ന് അടൂരിനടുത്തുള്ള ഏനാത്ത് ജോര്‍ജ് അന്നമ്മ ദമ്പതികളുടെ ഇളയ മകനായാണ് ജനനം.