വിരമിക്കല്‍ചടങ്ങ്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി എസ്.ഐ.ടോം മാത്യു

നീണ്ട 33 വര്‍ഷത്തെ പോലീസ് സേവനത്തില്‍ നിന്നും നാളെ വിരമിക്കുന്ന ചങ്ങനാശേരി ട്രാഫിക്ക് യൂണിറ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ. ടോം മാത്യു വിരമിക്കല്‍ചടങ്ങ്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയാകുന്നു. ഇന്നലെ പോലീസ് ക്ലബില്‍ നടന്ന ചടങ്ങില്‍ 50000 രൂപ ടോം മാത്യു മന്ത്രി വി.എന്‍.വാസവന് കൈമാറി. സര്‍വീസില്‍ നിന്നുള്ള പടിയിറങ്ങല്‍ നാടിനുള്ള കരുതലായി മാറ്റിയ ടോം മാത്യു കോട്ടയം കഞ്ഞിക്കുഴി ഐ.പി.സി. സഭാംഗവും വി.ബസേലിയന്‍ പ്രസിഡന്‍റുമാണ്.