പാതാളങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന അഗാധമായ പിളര്‍പ്പ്

റ്റി.വി.ജോര്‍ജ്
മുകളിത്തേയും താഴത്തേയും പാതാളങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഒരു പിളര്‍പ്പ് ഇവയ്ക്കു രണ്ടിനും മദ്ധ്യേ സ്ഥിതിചെയ്യുന്നതായി ലൂക്കോസ് 6:26-ല്‍ കര്‍ത്താവുതന്നെ പ്രസ്താവിച്ചിരിക്കുന്നു. അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവെ വലിയൊരു പിളര്‍പ്പുണ്ടായിരിക്കുന്നു. ഇവിടെനിന്നും നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്ക് കഴികയില്ല. അവിടെനിന്നും ഞങ്ങളുടെ അടുക്കല്‍ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കടക്കുവാനാവാത്ത ഈ പിളര്‍പ്പ് മുകളിലത്തെ പാതാളത്തെയും അധമപാതാളത്തെയും തമ്മില്‍ പരസ്പരം വേര്‍തിരിച്ചിരിക്കുന്നു.
മനുഷ്യാത്മാവിന്‍റെ ഇടക്കാല അനുഭവത്തെക്കുറിച്ച് യേശു ചൂണ്ടിക്കാണിച്ച സത്യങ്ങളെ ഇക്കാലത്തെ പ്രസംഗപീഠങ്ങള്‍ അവഗണിക്കുന്നത് എത്ര പരിതാപകരമാണ്. ഭാവി ജീവിതത്തെക്കുറിച്ചുള്ള ഉറച്ച ബോദ്ധ്യം നമ്മെ വിശുദ്ധരും പ്രത്യാശയുള്ളവരുമായി നന്മ ചെയ്തുകൊണ്ടു ജീവിക്കുവാന്‍ ശക്തമായ ഉത്തേജനം നല്‍കുകയും, തിന്മയില്‍നിന്ന് വേറിട്ടു നില്‍ക്കുന്നതിന് സഹായകരവുമാണ്. ഇവിടെ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളും നമ്മുടെ നടപടികളുമായിരിക്കും ഭാവി ജീവിതത്തിന്‍റെ മൂല്യം നിര്‍ണ്ണയിക്കുന്നത്. ഈ ലോകജീവിതത്തിന് ഒരു അന്തമുണ്ട്, പരലോകം സനാതനമാണ്.

അന്ധകാര പാതാളം (ടാര്‍ട്ടറസ്)

സഭയിലെ നേതാക്കന്മാര്‍ സാമ്പത്തിക ലാഭം കണക്കിലെടുത്ത് അഴിഞ്ഞാട്ടങ്ങളും ദുഷ്പ്രവൃത്തികളും അനുവദിക്കുന്ന ദുഷ്സ്ഥിതിക്കെതിരെ പത്രോസ് മുന്നറിയിപ്പ് തരുന്നു. പാപം ആരു ചെയ്താലും അവര്‍ ശിക്ഷായോഗ്യരാകുന്നു. ഭക്തികെട്ടവരെയെല്ലാം ഒരുനാള്‍ ദൈവം നശിപ്പിക്കും. തിരുവെഴുത്തിലെ വിരാമരഹിതമായ ഒരു ആശയമാണിത്. ദൂതന്മാരും അതില്‍നിന്നും അന്യരല്ല. പാപം ചെയ്യുന്നവര്‍ ദൂതന്മാര്‍ക്ക് സംഭവിച്ചത് ഓര്‍ത്തുകൊള്ളട്ടെ. എന്താണ് ദൂതന്മാര്‍ക്ക് ഭവിച്ചത്?
“പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്‍പിക്കും..” (2 പത്രോ. 2:4) ” തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തം വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍കീഴില്‍ സൂക്ഷിച്ചിരിക്കുന്നു(യൂദാ. 6).
അധികാര മത്സരികളായ ദൂതന്മാര്‍ തങ്ങളുടെ വാസസ്ഥലം വിട്ടുപോകേണ്ടി വന്നതിനാല്‍ ഇപ്പോള്‍ അവര്‍ ഭൂഗര്‍ഭത്തിലുള്ള അന്ധകാരാവൃതമായ ടാര്‍ട്ടറസില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. യെഹൂദന്മാരുടെ പൗരാണിക ശാസ്ത്രപ്രകാരം ദേവന്മാരെയും അതിബലിഷ്ടന്മാരായ ദൂതന്മാരെയും ശിക്ഷിച്ചാക്കിയിരിക്കുന്ന സ്ഥലമാണ് അന്ധകാര പാതാളം. ഈ പദം ഹാനോക്കിന്‍റെ പ്രവചനത്തില്‍ നിന്നും എടുത്തിട്ടുള്ളതും, വീഴ്ച അനുഭവിച്ച ദൂതന്മാരോടു ബന്ധപ്പെട്ടതുമാകുന്നു.
യേശു പറഞ്ഞ ധനവാനും ലാസറും എന്ന കഥയിലെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള പിളര്‍പ്പാണിത് (രണ്ടാംപാതാളം). പ്രവചനപണ്ഡിതനായ ക്ലാറന്‍സ് ലാര്‍ക്കിന്‍റെ അഭിപ്രായപ്രകാരം ടാര്‍ട്ടറസ് അധോലോകത്തിലെ ഒരു പ്രത്യേക സ്ഥലമാകുന്നു. മഹാദിവസത്തിലെ വിധിദിനം വരെ പാപം ചെയ്ത ദൂതന്മാര്‍ ഈ തടങ്കലില്‍ സൂക്ഷിക്കപ്പെടുന്നു.
അഗാധകൂപം
അഗാധകൂപത്തെക്കുറിച്ചുള്ള അബുസ്സൊസ്സ് എന്ന ഗ്രീക്കുപദത്തിന് അടിത്തട്ട് കാണാത്ത ഗര്‍ത്തം എന്നര്‍ത്ഥം. അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു; അവനു അഗാധകൂപത്തിന്‍റെ താക്കോല്‍ ലഭിച്ചു. അവന്‍ അഗാതകൂപം തുറന്നു (വെളി. 9:1-2; ലൂക്കോ. 8:31 ). താല്‍ക്കാലികമായി ഒരുകൂട്ടം ദൂര്‍ഭൂതങ്ങളെ അടച്ചിട്ടിരിക്കുന്ന ജയിലറയാണിത്. ലൂക്കോസ് പറയുന്നത് ഗെരസേന്യദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ഭൂതങ്ങള്‍ അഗാധകൂപത്തിലേക്ക് പോകുവാന്‍ തങ്ങളോടു കല്‍പിക്കരുത് എന്ന് യേശുവിനോടു അപേക്ഷിച്ചു എന്നത്രേ (ലൂക്കോ. 8:31). അഗാധകൂപത്തിന്‍റെ രാജാവായിരിക്കുന്നത് അബദ്ദോന്‍ അഥവാ അപ്പൊല്ലുവോന്‍ എന്ന പിശാചാകുന്നു (വെളി. 9:11). എതിര്‍ക്രിസ്തു അഥവാ മൃഗം അഗാധകൂപത്തില്‍ നിന്ന് പുറത്തുവരും (വെളി. 11:7; 17:8). ‘ആഴത്തില്‍നിന്നും’ , അഥവാ ‘അഗാധത്തില്‍നിന്നും ‘ കയറിവരുന്ന മൃഗം. ഇത് അഗ്നിപ്പൊയ്കയല്ല. ദൈവത്തിന്‍റെ അധികാരത്തില്‍പ്പെട്ട ഒരു ജയില്‍മാത്രമാണ്.
മഹാപീഡനകാലത്ത് അഞ്ചു മാസത്തേക്ക് ഈ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഭൂതങ്ങളെ സ്വതന്ത്രരായി പുറത്തുവിടും. അവ ഭൂവാസികളെ നിഷ്കരുണം ദണ്ഡിപ്പിക്കും. സഹസ്രാബ്ദവാഴ്ചയുടെ അരംഭത്തില്‍ സാത്താനെ ബന്ധിച്ച് ആയിരമാണ്ടേക്ക് അഗാധകൂപത്തില്‍ അടച്ചിടുന്നു. “ആയിരം ആണ്ട് കഴിയുമ്പോഴോ സാത്താനെ തടവില്‍നിന്ന് അഴിച്ചുവിടും” (വെളി. 20:1-3;7). എന്നാല്‍ അവന്‍ വിശുദ്ധന്മാര്‍ക്ക് എതിരായുള്ള അന്ത്യപോരാട്ടത്തില്‍ പരാജിതനാകുകയും മൃഗവും കള്ളപ്രവാചകനും കിടന്ന ഗന്ധകതീപ്പൊയ്കയിലേക്ക് തള്ളപ്പെടുകയും ചെയ്യും. സകല അതിക്രമക്കാരുടെയും അന്ത്യ സങ്കേതമാണിത്.

അബുദാബിയില്‍ സൂപ്പര്‍വൈസര്‍
ഓര്‍ത്തഡോക്സ് സഭാ പശ്ചാത്തലത്തില്‍ നിന്നും പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച യുവാവ്. 35 വയസ്. അബുദാബിയില്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി. പുനര്‍ വിവാഹം. ഇപ്പോള്‍ ലീവില്‍ നാട്ടിലുണ്ട്. സഭാവ്യത്യാസമില്ലാതെ അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 9605986352