കത്തോലിക്ക സിനഡിന് ആദ്യ വനിതാ അണ്ടര്‍സെക്രട്ടറി

ത്തോലിക്കാ സഭയുടെ പരമ്പരാഗതരീതിതിരുത്തി ആദ്യമായി ഒരു സ്ത്രീയെ ബിഷപ്പുമാരുടെ സിനഡിന്‍റെ അണ്ടര്‍സെക്രട്ടറിയായി നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കി. ഫ്രാന്‍സ് ആസ്ഥാനമായുള്ള സേവ്യര്‍ സിസ്റ്റേഴ്സിലെ അംഗമായ നതാലി ബെക്വാര്‍ട്ടാണ് അണ്ടര്‍ സെക്രട്ടറിയായി നിയമിതയായത്. വോട്ടവകാശമുള്ള ആദ്യ അണ്ടര്‍ സെക്രട്ടറി എന്ന ബഹുമതിയും ഇവര്‍ക്കുണ്ട്.
2019 മുതല്‍ വത്തിക്കാനില്‍ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിച്ചുവരുകയാണ്. വോട്ടവകാശമുള്ള ബിഷപ്പുമാരും കര്‍ദിനാള്‍മാരുമാണ് സിനഡിനെ നയിക്കുന്നത്. വോട്ടുചെയ്യാന്‍ അധികാരമില്ലാത്ത വിദഗ്ധരും ഇതില്‍ ഉള്‍പ്പെടുന്നു. സഭാ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് ഉത്തരവെന്ന് സിനഡിന്‍റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് പറഞ്ഞു.