ഭയപ്പെടേണ്ട;
ദൈവം കൂടെയുണ്ട്…

സങ്കീര്‍ത്തനം ലേഖകന്‍
ചുറ്റുവട്ടങ്ങളിലെല്ലാം മനസിനെ അസ്വസ്തമാക്കുന്ന വാര്‍ത്തകള്‍ നിറയുമ്പോഴും പ്രതീക്ഷയുടെ തുരുത്തുകള്‍ ഇല്ലാതാകുന്നില്ല എന്നതാണ് നമ്മുടെ ജീവിതത്തിന്‍റെ ബലം. ദൈവമറിയാതെ നമ്മുടെ ജീവിതത്തില്‍ യാതൊന്നും സംഭവിക്കില്ല. സന്തോഷമായാലും സങ്കടമായാലും അത് ദൈവിക പദ്ധതിയിലെ ചില നാഴികകള്‍ മാത്രമാണെന്ന് മറക്കാതിരിക്കുക.
പ്രത്യാശയുടെ ദിവ്യ വചനങ്ങളാല്‍ സമ്പന്നമായ ബൈബിള്‍ വായനയിലൂടെ മാനസിക പിരിമുറുക്കങ്ങളില്‍ മിന്നും പൂര്‍ണ്ണമായി മോചനം നേടാനാകുമെന്ന കാര്യം പലപ്പോഴും നാം അത്ര കാര്യമാക്കാറില്ല. പക്ഷേ, ഈ കൊറോണക്കാല പ്രതിസന്ധി തരണം ചെയ്യാന്‍ വേദപുസ്തക വായനയിലേക്ക് മടങ്ങിയവര്‍ മാനസികമായി ശക്തരായതായി സോഷ്യല്‍ മീഡിയായിലെ പല കുറിപ്പുകളും വ്യക്തമാക്കുന്നു.
“നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു: ലോകത്തില്‍ നിങ്ങള്‍ ക്ക് കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിന്‍. ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാന്‍ 16:33). എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ കാലാതീതമായ സമാധാന സന്ദേശമാണ്. “എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും നന്മക്കായി കൂടിവ്യാപരിപ്പിക്കുന്നു”. (റോമര്‍ 8: 28). എന്ന വാക്യവും പ്രത്യാശയുടെ സന്ദേശമാണ്.
കൂരിരുള്‍ താഴ്വരകളിലൂടെ നാം സഞ്ചരിക്കേണ്ടിവരാം. എങ്കിലും മഹാവെളിച്ചമായി ദൈവം നമ്മുടെ കൂടെയുണ്ടാകും. ഭയപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ജീവിതവഴികളിലെങ്ങും അഭിമുഖീകരിക്കേണ്ടിവരാം. എങ്കിലും അവയെല്ലാം നേരിടാനുള്ള കരുത്ത് നല്‍കുവാന്‍ ശ ക്തനാണ് ദൈവം. ആ ദൈവത്തിന്‍റെ കൈകളില്‍ നമ്മള്‍ സു രക്ഷിതര്‍ തന്നെ. കണ്ണിന്‍റെ കൃ ഷ്ണമണിപോലെ നമ്മെ കാത്ത് സൂക്ഷിക്കുമെന്ന ദൈവവാഗ്ദ ത്തം നമ്മുടെപാതകളില്‍ പ്രത്യാശയുടെ മഹാവെളിച്ചമാകട്ടെ.