Sankeerthanam News

കരിയംപ്ലാവ് കണ്‍വന്‍ഷനില്‍ 200 പേര്‍ക്ക് മാത്രം പ്രവേശനം

കണ്‍വന്‍ഷന്‍ നഗര്‍

റാന്നി: ഡബ്ല്യു.എം.ഇ. ദൈവ സഭയുടെ എഴുപത്തി രണ്ടാമത് ജനറല്‍ കണ്‍വന്‍ഷനായ കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ഫെബ്രുവരി 22-28 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന യോഗങ്ങളില്‍ പരമാവധി 200 ആളുകള്‍ക്ക് മാത്രമാണ് പ്രവേശന അനുമതി. മുന്‍കൂട്ടി പാസ് വാങ്ങിയവരെ മാത്രമേ യോഗസ്ഥലത്ത് പ്രവേശിപ്പിക്കുകയുള്ളുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. സഭകളില്‍ പാസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ കരിയംപ്ലാവ് ഓഫീസില്‍ നിന്നും പാസ് ലഭിക്കും. സഭാ ഓവര്‍സിയര്‍ പാസ്റ്റര്‍ ഒ.എം. രാജുകുട്ടി ഉത്ഘാടനം ചെയ്യും. ഓവര്‍സിയറെ കൂടാതെ പാസ്റ്റര്‍ പി.എസ്സ്. ഫിലിപ്പ്, പാസ്റ്റര്‍ എന്‍.പി.കൊച്ചുമോന്‍, വിജോയ് സ്കറിയ, പാസ്റ്റര്‍ ജയ്സ് പാണ്ടനാട്, പാസ്റ്റര്‍ എം.പി.ജോര്‍ജുകുട്ടി, സ്റ്റാന്‍ലി ജോര്‍ജ്, സൂസന്‍ രാജുകുട്ടി, സാബു മുളകുടി എന്നിവര്‍ പ്രസംഗിക്കും.
ജാതി മത സഭാ വെത്യാസമില്ലാതെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്ന കരിയംപ്ലാവ് കണ്‍വന്‍ഷന്‍ 200 ആളുകളെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്നതില്‍ വിഷമമുണ്ടെങ്കിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലാക്കി വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അതാത് ഇടങ്ങളില്‍ ഓണ്‍ലൈനായും മറ്റും യോഗത്തില്‍ പങ്കുചേരണമെന്ന് സഭാ ഓവര്‍സിയര്‍ പാസ്റ്റര്‍ ഒ.എം. രാജുകുട്ടി അഭ്യര്‍ത്ഥിച്ചു. കര്‍ത്താവിന്‍റെ വരവ് താമസിച്ചാല്‍ അടുത്ത കണ്‍വന്‍ഷന്‍ വിപുലമായി നടത്തുമെന്നും അദേഹം സങ്കീര്‍ത്തനത്തോട് പറഞ്ഞു.