
കോട്ടയം: കൊല്ലാട് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സഭാംഗം കാണക്കാലില്‍ ബിജു കെ കുര്യന് – ഷേര്‍ളി ബിജു ദമ്പതികളുടെ മകന് ഫെബിന് ബിജുവിനെ പൂനയില്‍ നടക്കുന്ന മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് 2026ലേക്ക് തിരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ്ങ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പുങ്കുന്ന് നടന്ന അന്‍പത്തി ഒന്നാമത് മിസ്റ്റര്‍ കേരള 2026 മല്‍സരത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ ഫെബിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. ശ്യാം കൃഷ്ണന്, അര്ജുന് വി.ബി. എന്നിവര്‍ നാല് വര്‍ഷമായി ഫെബിന് പരിശീലനം നല്കിവരുന്നു.
