കെവിന്‍ ഏബ്രഹാം റോയി മിസ്റ്റര്‍ കേരള

കോട്ടയം: കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ്ങ് അസോസിയേഷന്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ 2026 ലെ മിസ്റ്റര്‍ കേരളയായി കെവിന്‍ ഏബ്രഹാം റോയി (18) തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലാട് ചര്‍ച്ച് ഓഫ്ഗോഡ് സഭാംഗം കരിത്താറ്റില്‍ റോയിമോന്‍ കെ ഏബ്രഹാം – ജെന്നി റോയി ദമ്പതികളുടെ മകനാണ് കെവിന്‍. ഫെബ്രുവരി 15ന് പുങ്കുന്ന് നടന്ന മല്‍സരത്തില്‍ വിജയ പ്രതീക്ഷയോടെയാണ് കെവിന്‍ പങ്കെടുത്തത്. മൂന്നുവര്‍ഷമായി സുനില്‍ പള്ളികുന്നേല്‍, അര്‍ജുന്‍, സുബിന്‍ എന്നിവരാണ് കെവിന് പരിശീലനം നല്‍കിയത്. മുന്‍പ് കോട്ടയം ജില്ലാ ബോഡി ബില്‍ഡിങ്ങ് അസോസിയേഷന്‍, കോട്ടയം ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സില്‍ എന്നിവര്‍ സംഘടിപ്പിച്ച മല്‍സരങ്ങളില്‍ കെവിന്‍ വിജയിയായിട്ടുണ്ട്.