മാധ്യമ പ്രവര്‍ത്തകന്‍ സന്തോഷ് പാറേലിന്‍റെ മാതാവ് ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി

മുണ്ട്ഗോഡ് (ഉത്തരകന്നട): അസംബ്ലീസ് ഓഫ് ഗോഡ് അരിസന്‍ഗിരി സഭാംഗം പാറേല്‍ ഫിലിപ്പ് മത്തായിയുടെ ഭാര്യ ലില്ലിക്കുട്ടി ഫിലിപ്പ് (73) നിര്യാതയായി.
സംസ്കാരം ഫെബ്രു. 23 തിങ്കള്‍ രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കൊപ്പാ ക്രിസ്ത്യന്‍ സെമിത്തേരിയില്‍. ഫെബ്രു.22 ഞായര്‍ വൈകിട്ട് 6 മുതല്‍ ഭൗതികശരീരം ഭവനത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും. കോന്നി കൊന്നപ്പാറ എണ്ണിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സന്തോഷ് പാറേല്‍, ജോണ്‍സണ്‍ പാറേല്‍, ഷീബാ ഷിബു, ഷീജാ നിഥിന്‍. മരുമക്കള്‍: ലിസ സന്തോഷ്, എവ്ലിന്‍ പാറേല്‍, ഷിബു ജോഷ്വാ, നിഥിന്‍ കെ. തോമസ്.