കരിയംപ്ലാവ് കൺവൻഷൻ ജനു 5 മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാൻജെലിസം ദൈവ സഭകളുടെ (WME) 77-മത്‌ ദേശീയ ജനറൽ കൺവൻഷൻ ജനുവരി 5 മുതൽ 11 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. 5-നു വൈകിട്ട് 5:30-ന് WME സഭകളുടെ ജനറൽ പ്രസിഡന്‍റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി ഉൽഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അധ്യക്ഷത വഹിക്കും. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സി. പി. ഐസക് സങ്കീർത്തനം വായിക്കും. കൺവൻഷൻ ക്വയറിന്‍റെ സമർപ്പണവും പാട്ടുപുസ്തകത്തിന്‍റെ പ്രകാശനവും ഡോ. ഒ. എം. രാജുക്കുട്ടി നിർവഹിക്കും. MLA പ്രമോദ് നാരായൺ, മുൻ-MLA രാജു എബ്രഹാം, കെ. എൻ. റസ്സൽ, സൂസൻ രാജുക്കുട്ടി, വിവിധ സഭാനേതാക്കൾ എന്നിവർ സംസാരിക്കും. കൺവൻഷൻ സംഗീത വിഭാഗമായ സെലെസ്റ്റ്യൽ റിഥം ബാൻഡ് ആരാധനക്കും സംഗീത ശുശ്രൂഷക്കും നേതൃത്വം നൽകും. ഈ വർഷം വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്നു ജനറൽ സെക്രട്ടറി ജെയിംസ് ഫിലിപ്പ് പറഞ്ഞു. വിശാലമായ പന്തൽ, വാഹനങ്ങൾക്കുള്ള വിശാല പാർക്കിങ്, ഗിലയാദ് ഫസ്റ്റ് എയ്ഡ് മെഡിക്കൽ സെന്റർ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ദിവസങ്ങളിൽ ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരായ ഡോ. ഒ. എം. രാജുക്കുട്ടി, ഡോ. ഇട്ടി എബ്രഹാം, റവ. ടോമി ജോസഫ്, റവ. ജെയിംസ് ജോർജ്, റവ. ഫിന്നി ശാമുവേൽ, ഡോ. ജേക്കബ് ദാനിയേൽ, ഡോ. വി. പി. ജോസ്, ഡോ. സണ്ണി ഫിലിപ്പ്, ഡോ. എബ്രഹാം വർഗീസ്, പാസ്റ്റർ അനീഷ് കാവാലം, റവ. എം. ജെ. എബ്രഹാം, സ്റ്റാൻലി ജോർജ്, വിവിധ സഭാധ്യക്ഷന്മാർ എന്നിവർ ശുശ്രൂഷിക്കും.

കരിയംപ്ലാവ് ഹെബ്രോനിൽ ചേർന്ന WME ദേശീയ എക്സിക്യൂട്ടീവ് 101 അംഗങ്ങളുള്ള കൺവൻഷൻ കമ്മറ്റിയെ തിരഞ്ഞെടുത്തു. കൺവീനർമാരായി ജെയിംസ് വി. ഫിലിപ്പ് (ജനറൽ കൺവീനർ), സി. പി. ഐസക് (ഫിനാൻസ്), വി.ജെ. സാംകുട്ടി (പ്രോഗ്രാം), സി കെ. രാജിമോൻ, പി. ഏസ്‌. മത്തായി (പ്രയർ), എൻ. ജെ. ജോസഫ്, എം. ഏസ്‌. വിൽസൺ (ലൈറ്റ് & സൗണ്ട് & ട്രാൻസ്‌പോർട്), ഡോ. എം. കെ. സുരേഷ്, പ്രൊഫ. ഷാനോ പി. രാജ് (പ്രോഗ്രാം & പബ്ലിസിറ്റി), വി. കെ. ബിജു, സാബു ജെയിംസ് (പന്തൽ), എം. എം.മത്തായി (ഫുഡ് & അക്കോമഡേഷൻ), കെ. ജെ. ജോസഫ്, ഷാജി ജോസഫ്, ജിജോ മാത്യു, സൗമ്യ സുരേഷ്, ഷൈനി ജാൻസൺ (വോളന്റീയർസ്) എന്നിവർ പ്രവർത്തിച്ചുവരുന്നു. ദിവസവും രാവിലെ 8-ന് ബൈബിൾ സ്റ്റഡി, 10-ന് പൊതുയോഗം, വൈകിട്ട് 5.30-ന് ആരാധനയും പൊതുസമ്മേളനവും നടക്കും. വെള്ളി പകൽ 10-ന് മിഷനറി സമ്മേളനം, 2-ന് ലേഡീസ് ഫെലോഷിപ്പ് സമ്മേളനം, ശനി രാവിലെ 9-ന് സ്നാനശുശ്രൂഷ, 2-ന് സൺഡേസ്കൂൾ-യുവജന സമ്മേളനം എന്നിവ നടക്കും. ലേഡീസ് സമ്മേളനത്തിൽ സൂസൻ രാജുക്കുട്ടിയും, യുവജന സമ്മേളനത്തിൽ ജെറിൻ രാജുക്കുട്ടി, ഡോ. എം. കെ. സുരേഷ്, ഷാനോ പി. രാജ് എന്നിവരും സന്ദേശം നൽകും. ബൈബിൾ കോളേജ് ഗ്രജുവേഷൻ, സാംസ്കാരിക സമ്മേളനം, പെന്തെകൊസ്തു ഐക്യ സമ്മേളനം എന്നിവ ഉണ്ടായിരിക്കും. സമാപന ഞായറാഴ്ച രാവിലെ 9 മുതൽ സംയുക്ത ആരാധനയും കർത്തൃമേശയും നടക്കും. പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ നേതൃത്വത്തിൽ 40 ഡിഷ്‌ട്രിക്റ്റ്‌ പാസ്റ്റർമാർ കർത്തൃമേശക്കു നേതൃത്വം നൽകും.