
ചിങ്ങവനം: ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ചെറുക്കുന്നതിന് മതേതര ശക്തികളെ ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രതിരോധം തീര്‍ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്നാനായ സമുദായ ദിനവും മഹാസംഗമവും ചിങ്ങവനം സെന്‍റ് ജോണ്‍സ് പുത്തന്‍പള്ളിയിലെ ക്നായിതോമ്മാ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നിന്നത് മതേതര മൂല്യത്തിന്‍റെയും ജനാധിപത്യ സംവിധാനത്തിന്‍റെയും പേരിലാണ്. എന്നാല്‍ ഇന്നത് തകര്‍ക്കപ്പെട്ട നിലയിലാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആദ്യ വിത്തുകള്‍ പാകിയത് ക്രൈസ്തവ മിഷണറിമാരും സമുദായ സംവിധാനങ്ങളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
