ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷന്‍ ജനുവരി 5 മുതല്‍

തിരുവല്ലയില്‍ നടന്ന പത്ര സമ്മേളനത്തില്‍ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തമ്പി ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷനെക്കുറിച്ച് വിശദീകരിക്കുന്നു. പാസ്റ്റര്‍മാരായ ബോബന്‍ തോമസ്, ടി.എം. കുരുവിള, ആര്‍.ഏബ്രഹാം, ലിജോ ജോസഫ് എന്നിവര്‍ സമീപം

കോട്ടയം: ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ഗോള്‍ഡന്‍ ജൂബിലി ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 5 മുതല്‍ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗറില്‍ നടക്കും. ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ആര്‍. എബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഡി. മോഹന്‍ (ചെന്നൈ), പാസ്റ്റര്‍ രാജേഷ് മാത്യു (എറണാകുളം), ഡോ. ജോണ്‍ ജോസഫ് (തിരുവനന്തപുരം) തുടങ്ങിയവര്‍ പ്രസംഗിക്കും.
പാസ്റ്റേഴ്സ് മീറ്റിംഗ്, വൈ പി സി എ-സണ്ടേസ്കൂള്‍ മീറ്റിംഗ്, ലേഡീസ് മീറ്റിംഗ്, എന്‍ ഐ സി ഒ ജി ഗ്ലോബല്‍ ജൂബിലി, സാംസ്കാരിക സമ്മേളനം, ജൂബിലി സ്തോത്രശുശ്രൂഷ തുടങ്ങിയവ നടക്കും. ലോര്‍ഡ്സണ്‍ ആന്‍റണി, പ്രിന്‍സ് മുള്ള, ജോയല്‍ പടവത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് ഫോര്‍ ഇന്ത്യ സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും മിഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ മുറ്റത്തു കണ്‍വന്‍ഷന്‍ നടക്കുന്നുണ്ട്. പ്രെയര്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നേതൃത്വത്തില്‍ 50 ആഴ്ച പ്രാര്‍ത്ഥനയും നടക്കുന്നു. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സഭ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സഭാ ജനറല്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ആര്‍.ഏബ്രഹാം, ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തമ്പി, സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ ടി.എം. കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ബോബന്‍ തോമസ്, മീഡിയ ചെയര്‍മാന്‍ പാസ്റ്റര്‍ ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.