കെ. ജോസഫ് ജോൺ (തമ്പാച്ചൻ) നിര്യാതനായി

വാര്‍ത്ത: പാസ്റ്റര്‍ ജെ. ജോസഫ്

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ തിരുവല്ല ടൗൺ സഭയുടെ അംഗം കോലത്ത് കെ. ജോസഫ് ജോൺ ( തമ്പാച്ചൻ – 88 ) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: തൃശൂർ പകിടപറമ്പിൽ കുഴിക്കാലയിൽ

പരേതയായ മോളി ജോസഫ് (ലില്ലിക്കുട്ടി ).
മക്കൾ : റോയി, റെജി ( ഇരുവരും യു. എസ് . എ.) രോഹിത് ( യു. കെ. )
മരുമക്കൾ: ആലീസ്, സൂസൻ( ഇരുവരും യു. എസ്. എ. ), ജിഷ ( യു. കെ. )
സംസ്കാര ശുശ്രൂഷ 23 ശനിയാഴ്ച രാവിലെ 9 മുതൽ 12.00 വരെ തിരുവല്ല ഐ. പി. സി. പ്രെയർ സെന്റർ സഭാ ഹോളിൽ വെച്ച് നടത്തും. തുടർന്ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ തിരുവല്ല ടൗൺ സഭയുടെ കറ്റോട് ഉള്ള സെമിത്തേരിയിൽ സമാപന ശുശ്രൂഷ നടക്കും.
കുവൈറ്റിൽ ദീർഘകാലം ജോലി ചെയ്ത പരേതൻ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് ഓവർസിയർമാരായിരുന്ന പാസ്റ്റേഴ്സ് പി. എ. വി. സാം, വി. സി. ഇട്ടി എന്നിവരുടെ സെക്രട്ടറിയായും ബിലിവേഴ്സ് ബോർഡിന്‍റെ വൈസ് പ്രസിഡണ്ടായും തിരുവല്ല ടൗൺ സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.