
ഗുഹാവതി: അസമില്‍ റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
നേരത്തെ ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലും ഹിന്ദുക്കളും ജൈനരും സിഖുകാരും കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും ബീഫ് നിരോധിച്ചിരുന്നു. പുതിയ തീരുമാനത്തോടെ സംസ്ഥാനത്ത് മുഴുവന്‍ ബീഫ് നിരോധനം പ്രാബല്യത്തിലായി.