പാലക്കാട് പാസ്റ്റര്‍ തോമസ് വര്‍ഗീസിന്‍റെ വേദപുസ്തക പഠനക്ലാസ്

റിപ്പോര്‍ട്ട്: ബേബി പുതുശ്ശേരി

പാലക്കാട്: ടൗണ്‍ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ഡിസംബര്‍ 10 മുതല്‍ 12 വരെ അന്ത്യകാല ഉണര്‍വ് എന്നപേരില്‍ ത്രദിന വേദപഠന ക്ലാസ് നടക്കും. ക്രിസ്തുവില്‍ ഞാന്‍ ആരാണ്, ക്രിസ്തു എനിക്ക് ആരാണ് എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റര്‍ തോമസ് വര്‍ഗീസ് ക്ലാസുകളെടുക്കും.
വിശ്വാസികളും ശുശ്രൂഷകന്മാരും നേരിടുന്ന വിശ്വാസപരമായ ചോദ്യങ്ങളെയും വെല്ലുവിളികളെയും എങ്ങനെ നേരിടാം, യേശുക്രിസ്തുവിന്‍റെ മടങ്ങിവരവിനായി എങ്ങനെ ഒരുങ്ങാം എന്നതിനെക്കുറിച്ചും വിശദമായ പഠനമുണ്ടായിരിക്കും.
സ്റ്റിവാര്‍ഡ്സ് ഓഫ് ക്രൈസ്റ്റ് ഒരുക്കുന്ന ഈ പരിപാടിക്ക് പാസ്റ്ററന്‍മാരായ തോമസ് വര്‍ഗീസ്, പ്രേമാനന്ദന്‍, റോബിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.