
ജോജി ഐപ്പ് മാത്യൂസ്
തിരുവല്ല: പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) ആക്ടിംങ് ജനറല്‍ പ്രസിഡന്‍റായി പാസ്റ്റര്‍ കെ.എ. ഉമ്മനെ (തിരുവല്ല) തിരഞ്ഞെടുത്തു. നിലവില്‍ വൈസ് പ്രസിഡന്‍റായിരുന്നു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കാവുംഭാഗം സഭാംഗമാണ്. ദീര്‍ഘകാലം കുവൈറ്റിലായിരുന്നു. സഭയുടെ ഔദ്യോഗിക നാവായി മുളക്കുഴയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സുവിശേഷനാദം മാസികയുടെ പബ്ലിഷറായി സേവനം ചെയ്തിട്ടുണ്ട്. ആക്ടിംങ് പ്രസിഡന്‍റായി ചുമതല നല്‍കിയ അന്തര്‍ദേശീയ സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ.ജോസഫ്, ട്രഷറര്‍ ബിജു വര്‍ഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റര്‍ തോമസ് വര്‍ഗീസ്, പാസ്റ്റര്‍ എം.കെ. കരുണാകരന്‍, പാസ്റ്റര്‍ കെ.ഒ.ജോണ്‍സന്‍, ജോജി ഐപ്പ് മാത്യൂസ്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റര്‍ ജിജി ചാക്കോ എന്നിവര്‍ പങ്കെടുത്തു. പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയെന്ന നിലയില്‍ വിപുലമായ പദ്ധതികള്‍ക്ക് പി.സി.ഐ. രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.