

വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു
റാന്നി: ചരിത്ര പ്രസിദ്ധമായ കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 20 മുതല്‍ 26 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഡബ്ല്യു.എം.ഇ. സഭകളുടെ എഴുപത്തി ആറാമത് ദേശിയ കണ്‍വന്‍ഷനാണ് ഒരു നാടിന്‍റെയാകെ ആത്മിയ സംഗമമായി കരിയംപ്ലാവ് എന്ന കൊച്ചു ഗ്രാമത്തില്‍ നടക്കുന്നത്. ഏറെ വിപുലമായി നടക്കുന്ന കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഡബ്ല്യു.എം.ഇ. സഭകളുടെ ദേശിയ പ്രസിഡന്‍റ് റവ. ഡോ. ഒ.എം. രാജുക്കുട്ടി സങ്കീര്‍ത്തനത്തോട് പറഞ്ഞു.
സ്വദേശത്തും വിദേശത്തുമുള്ള സുവിശേഷ പ്രഭാഷകര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.റവ. ഡോ. ഒ.എം. രാജുക്കുട്ടി യോഗം ഉത്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങളാലപിക്കും. കണ്‍വന്‍ഷന്‍ നടത്തിപ്പിനായി വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുത്തു.