ഭാരവാഹികളുടെ മാറ്റം സന്നദ്ധസംഘടനകള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാന ഭാരവാ ഹികളുടെ മാറ്റം സന്നദ്ധസം ഘടനകള്‍ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്‍.എ.) അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാരിതര സംഘടനകളാണ് മാറ്റം അറിയിക്കേണ്ടത്.
എഫ്.സി.ആര്‍.എ. ലൈസന്‍സി നുള്ള മുന്‍ അപേക്ഷ പരിഗണി ക്കാത്തവരും വിവരം നല്‍കണ മെന്ന് ആഭ്യന്തരമന്ത്രാലയം ആവ ശ്യപ്പെട്ടു.
നേരത്തെ എഫ്.സി.ആര്‍.എ. അംഗീകാരം ലഭിച്ചവരും രജിസ്ട്രേഷന്‍ അനുവദിച്ചവരുമാ യ സംഘടനകള്‍ ഭാരവാഹികള്‍ മാറി 45 ദിവസത്തിനകമാണ് വിവ രം ആഭ്യന്തരമന്ത്രാലയം പോര്‍ട്ടലി ലൂടെ അറിയിക്കേണ്ടിയിരുന്നത്.
എഫ്.സി.ആര്‍.എ. ലൈസന്‍ സിന് അപേക്ഷിച്ച ഒട്ടേറെ പ്രമുഖ സംഘടനകളുടെ അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുണ്ട്. ഇതി ല്‍പ്പലതിലും ഭാരവാഹികളില്‍ മാറ്റം വന്നിട്ടുണ്ട്.
അപേക്ഷ പരിഗണിക്കാതിരുന്ന സംഘടനകള്‍ക്കും പുതിയ അപേ ക്ഷ സമര്‍പ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.