
ജനന സര്‍ട്ടിഫിക്കേറ്റിലെ തിരുത്തുകള്‍ ഓണ്‍ലൈനില്‍ സ്വയം ചെയ്യാം. കെ.സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴിയോ കെ സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴിയോ തിരുത്തല്‍ വരുത്താം. കെ സ്മാര്‍ട്ട് സൈറ്റിലെ സിവില്‍ രജിസ്ട്രേഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബര്‍ത്ത് ഓപ്ഷന്‍ കിട്ടും. അതില്‍ കാണുന്ന ചോദ്യങ്ങള്‍ക്കനുസരിച്ച് തിരുത്തല്‍ വരുത്തി ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യണം. കുട്ടി മൈനറാണെങ്കില്‍ മാതാപിതാക്കളോ രക്ഷിതാക്കളോ ആണ് അപേക്ഷ നല്‍കേണ്ടത്. സാധാരണയായി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, രണ്ട് വിശ്വസ്ത വ്യക്തികള്‍ കൊടുക്കുന്ന സാക്ഷ്യപത്രം തുടങ്ങിയവയാണ് രേഖകളായി ചോദിക്കുന്നത്. അച്ഛന്‍റെയും അമ്മയുടെയും പേര് തിരുത്തുന്നതിന് ഫീസില്ല. അപേക്ഷ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍റെ മുന്നിലെത്തിയാല്‍ അപ്പോള്‍ത്തന്നെ സേവനം കിട്ടും. സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായാണ് നല്‍കുന്നത്.