
കുമ്പനാട്: 119-ാമത് കുമ്പനാട് ബ്രദറണ്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 29 മുതല്‍ 2025 ജനുവരി 5 വരെ നടക്കും.
സുവിശേഷകന്മാരായ ചാണ്ടപ്പിള്ള ഫിലിപ്പ്, ദാനിയേല്‍ വര്‍ഗീസ്, ജെയിംസ് എം.തോമസ്, വി.മാത്യു, പി.ജി. ജെയിംസ്, സാം കെ.ജോണ്‍, സാമുവേല്‍ ബി.തോമസ്, തോമസ് ജേക്കബ്, വര്‍ഗീസ് കുര്യന്‍, വി.പി.പൗലോസ് എന്നിവര്‍ പ്രസംഗിക്കും.
കര്‍ത്താവിന്‍റെ മനുഷ്യാവതാരത്തിന്‍റെ ശ്രേഷ്ഠതകള്‍ ദൈവശാസ്ത്രം അടിസ്ഥാനമാക്കിയുള്ള പ്രഖ്യാപനങ്ങള്‍, പ്രവചനം അടിസ്ഥാനമാക്കിയുള്ളപ്രഖ്യാപനങ്ങള്‍, യിസ്രായേലിന്‍റെയും ജാതികളുടെയും പ്രത്യാശ, യേശുക്രിസ്തുവിന്‍റെ ജീവിതം അടിസ്ഥാനമാക്കിയുള്ള പ്രഖ്യാപനങ്ങള്‍, പൗരോഹിത്യ ശുശ്രൂഷയുടെ ശ്രേഷ്ഠതകള്‍, രണ്ടാംവരവിന്‍റെ ശ്രേഷ്ഠതകള്‍, മഹത്വപ്രത്യക്ഷതയുടെയും നിത്യരാജ്യത്തിന്‍റെയും ശ്രേഷ്ഠതകള്‍ തുടങ്ങിയ വിഷയങ്ങങ്ങളെക്കുറിച്ച് പ്രഭാഷണങ്ങളുണ്ടായിരിക്കും.
ഡിസംബര്‍ 12ന് രാവിലെ സഹോദരിമാരുടെ സമ്മേളനം, ജനുവരി 2ന് മിഷനറി മീറ്റിംഗ്, ജനുവരി 5ന് ആരാധനായോഗം എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ 9 മണി വരെ ബൈബിള്‍ ക്ലാസ് ഉണ്ടായിരിക്കുമെന്ന് സുവി. വി.പി. പൗലോസ്, സുവി. സാം കെ.ജോണ്‍ എന്നിവര്‍ അറിയിച്ചു.