
പാസ്റ്റര്‍ കെ.പി. കുര്യന്‍ 101 ദിന പ്രാര്‍ത്ഥനയില്‍ പ്രസംഗിക്കുന്നു
കുമ്പനാട് : ഹെബ്രോന്‍പുരം ആത്മീയ ചൈതന്യത്തിന്‍റെ സപ്ത ദിനങ്ങളിലേക്ക് ഉണരുകയായി. ജനുവരി 12 മുതല്‍ ഒരാഴ്ച ഇനി എല്ലാവരുടെയും കണ്ണും കാതും കുമ്പനാട്ടുതന്നെ. പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളുടെ അവസാനവട്ട വിലയിരുത്തലുകള്‍ക്കായി ജനുവരി 8ന് ഹെബ്രോന്‍പുരത്ത് പ്രത്യേക യോഗം ചേര്‍ന്നു. പാസ്റ്റര്‍ ബേബി വര്‍ഗീസ്, പാസ്റ്റര്‍ കെ.പി. കുര്യന്‍, വര്‍ക്കി ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്‍വന്‍ഷന്‍റെ അനുഗ്രഹത്തിനായി ഹെബ്രോന്‍പുരത്തെ പ്രാര്‍ത്ഥനാ ഹാളില്‍ നടക്കുന്ന 101 ദിന പ്രാര്‍ത്ഥന ഈ ആഴ്ച സമാപിക്കും.
കുമ്പനാട് കണ്‍വന്‍ഷന് അവമതിപ്പുണ്ടാക്കുന്ന വ്യാജ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടങ്കിലും ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജന പങ്കാളിത്തം കൊണ്ടും ദൈവിക അനുഗ്രഹങ്ങള്‍കൊണ്ടും ശ്രദ്ധേയമാകുമെന്ന് ഓഫീസ് മാനേജരും ജനറല്‍ കൗണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ കെ.പി.കുര്യന്‍ സങ്കീര്‍ത്തനത്തോട് പറഞ്ഞു.