
മാരാമണ്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കും. ഒമ്പതിന് 2.30ന് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും.
സുവിശേഷപ്രസംഗ സംഘം പ്രസിഡന്‍റ് ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ അഖിലലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ.ജെറി പിള്ളൈ (സ്വിറ്റ്സര്‍ലന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്‍റ് റവ. ഡോ. വിക്ടര്‍ അലോയോ, ഡോ.രാജ്കുമാര്‍ രാംചന്ദ്രന്‍ (ഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.
ദിവസവും രാവിലെ പൊതുയോഗം 9.30ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12-ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 2.30-ന് കുടുംബവേദി യോഗങ്ങള്‍. 12-ന് 9.30ന് എക്യുമെനിക്കല്‍ സമ്മേളനത്തിന് വിവിധ സഭാധ്യക്ഷന്മാര്‍ പങ്കെടുക്കും. അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ജെറി പിള്ളൈ മുഖ്യസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞുള്ള ലഹരിവിമോചന സമ്മളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യസന്ദേശം നല്‍കും.
വൈകിട്ട് ആറു മുതല്‍ 7.30 വരെ സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള പ്രത്യേക സമ്മേളനം നടക്കും. 13-ന് 2.30 മുതല്‍ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെയും 14-ന് 2.30 മുതല്‍ സേവികാ സംഘത്തിന്‍റെയും പ്രത്യേക യോഗങ്ങളും നടക്കും. 15-ന് 2.30 മുതല്‍ മിഷനറി സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് അധ്യക്ഷത വഹിക്കും.
എല്ലാ ദിവസവും സായാഹ്ന യോഗങ്ങള്‍ വൈകിട്ട് ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നാലിന് യുവവേദി യോഗങ്ങളും നടക്കും. ബുധന്‍ മുതല്‍ ശനി വരെ രാത്രി 7.30 മുതല്‍ ഒമ്പതു വരെ ഹിന്ദി ആന്‍ഡ് മറാഠി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ നടക്കും.
സമാപന ദിവസമായ 16-ന് 7.30ന് മാരാമണ്‍, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളില്‍ കുര്‍ബാനയ്ക്ക് ബിഷപ്പുമാര്‍ നേതൃത്വം നല്‍കും. 2.30ന് സമാപന സമ്മേളനത്തില്‍ സുവിശേഷപ്രസംഗ സംഘം പ്രസിഡന്‍റ് ഡോ. ഐസക് മാര്‍ പീലക്സിനോസ് അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.