
പുതിയതായി നിര്‍മ്മിക്കുന്ന ഓഫീസ് കോംപ്ലക്സിന്‍റെ തറക്കല്ലിടീല്‍ സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ നിര്‍വ്വഹിക്കും.
അടൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 2 വരെ അടൂര്‍-പറന്തല്‍ അസംബ്ലീസ് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. ജനുവരി 27 ന് വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ പാസ്റ്റര്‍ റ്റി.ജെ. സാമുവേല്‍ ഉദ്ഘാടനം ചെയ്യും.
പാസ്റ്റര്‍മാരായ ടി.ജെ.ശാമുവേല്‍, ഡോ.ഐസക് ചെറിയാന്‍, ജോര്‍ ജ് പി ചാക്കോ, ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്, കെ.സി.ജോണ്‍, ഷിബു തോമസ്, രാജന്‍ ജോര്‍ജ്, ജോണ്‍ തോമസ്, ജോസഫ് ഡാനിയേല്‍, എബ്രഹാം ഉണ്ണൂണ്ണി, പി.ജി.വര്‍ഗീസ്, എ.കെ.ജോര്‍ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ.ഐസക് വി മാത്യു, പാസ്റ്റര്‍ തോമസ് ഫിലിപ്പ്, പാസ്റ്റര്‍ പി.കെ. ജോസ്, പാസ്റ്റര്‍ ബാബു വര്‍ഗീസ് തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. പാസ്റ്റേഴ്സ് തോമസ് ഫിലിപ്പ്, പി.കെ.ജോസ്, ബാബു വര്‍ഗീസ്, ജെ.സജി, എം.ടി. സൈമണ്‍, ആര്‍.സനല്‍കുമാര്‍ എന്നിവര്‍ രാത്രിയോഗങ്ങളില്‍ അദ്ധ്യക്ഷന്മാരാകും. പകല്‍യോഗങ്ങളില്‍ പാസ്റ്റര്‍മാരായ പി.സി.ജോണ്‍, ടി.എ.വര്‍ഗീസ്, ജോണ്‍ സന്‍ ജി.സാമുവേല്‍ തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്കും. പാസ്റ്റര്‍ സുനില്‍ സോളമന്‍ നേതൃത്വം ന ല്‍കുന്ന അസംബ്ലീസ് ഓഫ് ഗോ ഡ് ക്വയര്‍ ഗാനങ്ങളാലപിക്കും.
പകല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതല്‍ 9 വരെ പൊതുയോഗങ്ങളും നടക്കും. പുതിയതായി നിര്‍മ്മിക്കുന്ന ഓഫീസ് കോംപ്ലക്സിന്‍റെ തറക്കല്ലിടീല്‍ സഭാ സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 9ന് സണ്‍ഡേസ്കൂള്‍ വാര്‍ഷിക സമ്മേളനവും ഉച്ചയ്ക്ക് 2ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് വാര്‍ഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 2 ഞായര്‍ രാവിലെ 9ന് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.
പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ ചെയര്‍മാനും പാസ്റ്റര്‍ തോമസ് ഫിലിപ്പ് ജനറല്‍ കണ്‍വീനറും ആയി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗ ണ്‍സില്‍. ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്.