ഫാദർ എം സി സ്കറിയായുടെ മാതാവിന്റെ സംസ്കാരം 30 ന്

ചാലാപ്പള്ളി : വൃന്ദാവനം മാളിയേക്കൽ എം എസ്‌ ചാക്കോ(കുഞ്ഞൂഞ്ഞു )യുടെ ഭാര്യ നിര്യാതയായ മറിയാമ്മ ചാക്കോ (95) യുടെ സംസ്കാരം മെയ്‌ 30 ന് കൊറ്റനാട് ട്രിനിറ്റി മാർതോമ്മ പള്ളി സെമിത്തേരിയിൽ നടത്തും. രാവിലെ 8 ന് ഭൗതിക ശരീരം വൃന്ദാവനത്തെ ഭവനത്തിൽ കൊണ്ടുവരും. ഉച്ചയ്ക്ക് 2ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കും. പരേത വാളക്കുഴി മാന്താനം കുടുംബാഗമാണ്.ഏക മകൻ റവ എം സി സ്കറിയ മാർതോമ്മ സഭയിലെ വൈദികനാണ്. വൃന്ദാവനം കാവുങ്കൽ കുടുംബാഗം ഏലിയാമ്മ സ്കറിയ മരുമകളാണ്.കൊച്ചുമകൻ റവ അനീഷ്‌ സി സ്കറിയ കുവൈറ്റ് അഹമ്മദി മാർത്തോമാ ഇടവക വികാരിയാണ്.ഷീബ മേരി ഫിലിപ്പ് (യൂ കെ ), പരേതയായ സ്നേഹ സ്കറിയ എന്നിവരാണ് മറ്റ് കൊച്ചു മക്കൾ.