തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രികളെയും സന്യാസാര്‍ത്ഥികളെയും ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
ബജ്രംഗ്ദള് പ്രവര്‍ത്തകരും ത്സാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്നു ബലമായി പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനുശേഷം രാത്രി 11നാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണു ബജ് രംഗ്ദളിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.