
തിരുവല്ല: മലയാളികളെ ക്രൈസ്തവ ഗാനങ്ങളുടെ ഭാവസാന്ദ്രത അനുഭവിപ്പിച്ച ഗായകന്‍ മാത്യു ജോണ്‍ ഇന്ന് വൈകിട്ട് 6ന് തിരുവല്ല മനയ്ക്കചിറയിലുള്ള സത്യകൂടാരത്തില്‍ ഗാനങ്ങളാലപിക്കും. ഭാരതത്തിലെ ആദ്യ പ്രൊഫഷണല്‍ ക്രിസ്തീയ സംഗീത ഗ്രൂപ്പായ ഹാര്‍ട്ട്ബീറ്റ്സിലൂടെ സംഗീതാസ്വാദകര്‍ക്ക് ക്രിസ്തീയ ഗാനങ്ങളുടെ ആലാപനസൗകുമാര്യം ബോധ്യപ്പെടുത്തിയ മാത്യു ജോണ്‍ വിവിധ രാജ്യങ്ങളിലായി ധാരാളം വേദികളില്‍ ഗാനങ്ങളാലപിച്ചിട്ടുണ്ട്.
സി.വി. വടവനയുടെ നേതൃത്വത്തിലുള്ള സത്യം മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന മിഷന്‍ ചലഞ്ച് പരിപാടിയില്‍ രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമ്മാനുവല്‍ മിനിസ്ട്രീസ് പ്രസിഡന്‍റ് ഡോ. സാമുവേല്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തും. പ്രവേശനം സൗജന്യമാണ്.