പടക്കം വേണ്ട.ക്രിസ്മസ് ആഘോഷം പരിസ്ഥിതി സൗഹൃദമാക്കാന്‍ മാര്‍ത്തോമ്മാ സഭ

തിരുവല്ല: പടക്കങ്ങളും പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ആഘോഷങ്ങളും ക്രിസ്മസിന് വേണ്ടെന്ന കാഴ്ചപ്പാടുമായി മാര്‍ത്തോമ്മാ സഭ. പാഴ്വസ്തുക്കളും നാട്ടില്‍ ലഭ്യമായ ലളിതമായ വിഭവങ്ങളും ഉപയോഗിച്ച് ക്രിസ്മസ്ട്രീകളും പുല്‍ത്തൊഴുത്തും ഉണ്ടാക്കുക, ക്രിസ്മസ് ഗാനങ്ങളില്‍ ഒന്നെങ്കിലും പരിസ്ഥിതി ദര്‍ശനമുള്ളതാക്കുക തുടങ്ങി പ്രകൃതിയോട് ഇണങ്ങിയുള്ള ആഘോഷത്തിന് ഇടവകകളെ ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ് സഭ.
മാര്‍ത്തോമ്മാ പരിസ്ഥിതി കമ്മീഷനാണ് സഭയ്ക്കു വേണ്ടി ദൗത്യം ഏറ്റെടുത്തത്. ഈ ക്രിസ്മസിന് ഒരു പരിസ്ഥിതി ക്രിസ്മസ് പ്രസംഗം എങ്കിലും തയ്യാറാക്കി പള്ളികളില്‍ അവതരിപ്പിക്കുവാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മറ്റ് നിര്‍ദ്ദേശങ്ങള്‍
1.പഴയവസ്ത്രങ്ങള്‍ ഉപയോഗിച്ച് തുണിസഞ്ചികള്‍ ഉണ്ടാക്കി ക്രിസ്മസ് സമ്മാനമായി നല്‍കണം.
2.ഇറക്കുമതി ചെയ്യുന്ന ജൈവവിഘടനം ചെയ്യാത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിക്കുന്ന ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണം.

  1. ക്രിസ്മസ് അവധിക്കാലത്ത് പൊതുഗതാഗതവും പങ്കിടല്‍ വാഹനങ്ങളും പരമാവധി ഉപയോഗിക്കണം
  2. ഇരുപത്തഞ്ചു നോമ്പുകാലത്ത് പ്രകൃതിയെ നശിപ്പിക്കുന്ന കോര്‍പ്പറേറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്