

കോഴിക്കോട്: നവംബര്‍ 25ന് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട ചേത്തയ്ക്കല്‍ വള്ളിയില്‍ പരേതനായ സുവിശേഷകന്‍ വി.റ്റി. മാത്യുവിന്‍റെ മകന്‍ വി.എം.ഏബ്രഹാമിന്‍റെ ഭൗതിക ശരീരം പാവങ്ങാട് ഭവനത്തില്‍ എത്തിച്ചു. കോഴിക്കോട് ബ്രദറണ്‍ സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകള്‍ നടക്കുകയാണ്. സമുഹത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ അന്തിമ ഉപചാരമര്‍പ്പിക്കാന്‍ ഭവനത്തില്‍ എത്തുന്നുണ്ട്.
ഉച്ചയോടുകൂടി ഭൗതിക ശരീരം റാന്നി ചേത്തയ്ക്കലേക്ക് കൊണ്ടുപോകും. നവംബര്‍ 29ന് ചേത്തയ്ക്കല്‍ ബ്രദറണ്‍ സഭയുടെ സെമിത്തേരിയിലുള്ള കുടുംബകല്ലറയില്‍ സംസ്കരിക്കും.