
കോഴിക്കോട് : പാവങ്ങാട് വള്ളിയിൽ വി. എം. എബ്രഹാം (87) നിര്യാതനായി. നവംബര്‍ 28ന് കോഴിക്കോട് പാവങ്ങാടുള്ള വള്ളിയില്‍ ഭവനത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരം കോഴിക്കോട് ബ്രദറണ്‍ സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകള്‍ക്ക് ശേഷം നവംബര്‍ 29 വെള്ളിയാഴ്ച റാന്നി ചേത്തയ്ക്കല്‍ ബ്രദറണ്‍ സഭാ സെമിത്തേരിയില്‍ സംസ്കരിക്കും. രാവിലെ 9.30 ന് ചേത്തയ്ക്കല്‍ ബ്രദറണ്‍ സഭാ ഹാളില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. കോഴിക്കോട് ബ്രദറൻ സഭാഗം ആയ ഇദ്ദേഹം റാന്നി ചേത്തക്കൽ പരേതനായ സുവിശേഷകൻ വള്ളിയിൽ മത്തായിച്ചന്‍റെയും (വി. റ്റി. മാത്യു ) അന്നമ്മ മാത്യുവിന്‍റെയും മകനാണ്. ഭാര്യ ഇല്ലന്തൂർ പരുമലപറമ്പിൽ കുടുംബാഗം ആയ അമ്മിണി എബ്രഹാം റിറ്റേർഡ് അദ്യാപികയാണ്.
ഷേർലി (കല്ലിശേരി ), ഷെറി (കാനം ), ഷാൻലി എബ്രഹാം (ദോഹ ) എന്നിവർ മക്കളും എം. വി.ഷാജി (കല്ലിശേരി ), തോമസ് കെ ജോർജ് (സാബു _കാനം ), ഫേബ (കുമ്പനാട് ), എന്നിവർ മരുമക്കളുമാണ്.