
ഉത്ഘാടനം ഡിസംബര്‍ 28ന്
കോട്ടയം: ജീസസ് വോയ്സ് ചര്‍ച്ചിന്‍റെ കോട്ടയം വടവാതൂരുള്ള ജെ വി എം കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉത്ഘാടനം ഡിസംബര്‍ 28ന് രാവിലെ 8.30 ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ജീസസ് വോയ്സ് മിനിസ്ട്രീസ് സ്ഥാപകനും ചെയര്‍മാനുമായ പാസ്റ്റര്‍ അനി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സമര്‍പ്പണ ശുശ്രൂഷ നടക്കും. പാസ്റ്റര്‍ പി.എസ്. ജോര്‍ജ് മുഖ്യ സന്ദേശം നല്‍കും. പാസ്റ്റര്‍മാരായ തോമസ് റ്റി ജോസഫ്, ജോഷി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. അനില്‍ അടൂര്‍ വര്‍ഷിപ്പിന് നേതൃത്വം നല്‍കും.
ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ചാണ്ടി ഉമ്മന്‍ എം.എല്‍.എ., ജെയ്ക് സി. തോമസ്, ബി.രാധാകൃഷ്ണ മേനോന്‍, ഭുവനേശ്വര്‍, സോമന്‍കുട്ടി വി.റ്റി. തുടങ്ങിയവര്‍ ആശംസകള്‍ പറയും.