പത്തനംതിട്ട: മുസ്ലിം-ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്‍റെ മതേതര സാമൂഹിക ശരീരത്തിന് സാരമായ മുറിവേല്‍പിക്കുമെന്നും മുസ്ലീം ലീഗിനെ വര്‍ഗീയപാര്‍ട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലന്നപം യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ‘പറയാതെ വയ്യ’ എന്ന പേരില്‍ ഫേസ് ബുക്കിലെ അദ്ദേഹത്തിന്‍റെ കുറിപ്പ് ഇപ്രകാരം:
തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറിമറിയും. പക്ഷേ, വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗ്ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല. എന്നു മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനാത്മകമായ സന്ദര്‍ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്ലിം-ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്‍റെ മതേതര സാമൂഹിക ശരീരത്തിന് സാരമായ മുറിവേല്‍പിക്കും’.