മതസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ജാഗ്രത വേണം: എം.എ.ബേബി

m-a-baby

കോട്ടയം: രാജ്യത്ത് മത, വിശ്വാസ സ്വാതന്ത്യങ്ങള്‍ ഉറപ്പാ ക്കുന്നതിന് രാഷ്ട്രീയ. സാംസ്കാ രിക തലങ്ങളില്‍ ജാഗ്രത വേണ്ടതുണ്ടെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി. മഹാ ത്മാഗാന്ധി സര്‍വകലാശാലയില്‍ ഇന്‍റര്‍-യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ആന്‍ഡ് എക്സ്റ്റന്‍ഷനും മാര്‍ ക്രിസോസ്റ്റം ചെയറും ചേര്‍ന്ന്, ഇന്ത്യയിലെ മതസ്വാത ന്ത്ര്യത്തിന്‍റെ സ്ഥിതി എന്ന വിഷ യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പുനല്‍കുന്ന മതപരവും വിശ്വാസപരവുമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടാതി രിക്കുന്നതിനുള്ള പ്രവര്‍ത്തനം തിരഞ്ഞെടുപ്പുകള്‍ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ളതാകരുത്. മറിച്ച് എക്കാലവും ജനമനസ്സുകളില്‍ നി ലനില്‍ക്കുന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം മതേതരത്വത്തിന്‍റെ സത്തയെ അപ കടത്തിലാക്കുന്ന സ്ഥിതിക്കെ തിരെ മുന്‍കരുതല്‍ വേണമെന്ന് സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യു ലറിസം (സി.എസ്.എസ്.എസ്.) ഡയറക്ടര്‍ ഇര്‍ഫാന്‍ എന്‍ ജിനീയര്‍ പറഞ്ഞു. മറ്റു മതങ്ങളെ അംഗീകരിക്കാന്‍ മതമേലധി കാരികളും വിശ്വാസികളും തയ്യാ റാകണമെന്ന് ഡോ. വത്സന്‍ തമ്പു ആവശ്യപ്പെട്ടു.
മതത്തിന്‍റെ പേരില്‍ വിവേചനം നേരിടുന്നവരുടെ ദുരവസ്ഥ തുറന്നുകാട്ടുന്നത് സാമൂഹിക ഉത്തരവാദിത്വം ഉറപ്പാക്കാനും ജനാധിപത്യ സംരക്ഷണത്തിനും ഉപകരിക്കുമെന്ന് ദ ടെലഗ്രാഫ് ദിനപ്പത്രത്തിന്‍റെ എഡിറ്റര്‍ അറ്റ്ലാ ര്‍ജ് ആര്‍. രാജഗോപാല്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. സീതി, നേഹ ദബാദെ എന്നിവരും സംസാരിച്ചു.