മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍

തിരുവല്ല: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍റെ 130-ാമ ത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പ്പു റത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ യുടെ പരമാദ്ധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെ ത്രാപ്പോലീത്താ രക്ഷാധികാരി യായുള്ള മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോ മ്മാ സുവിശേഷ പ്രസംഗസം ഘത്തിന്‍റെ നേതൃത്വത്തില്‍ നട ക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍റെ 130-ാമത് മഹായോഗം സംഘടി പ്പിക്കുന്നതിന് സംഘം പ്രസിഡന്‍റ് ഡോ.ഐസക് മാര്‍ ഫിലക്സി നോസ് എപ്പിസ്കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്‍ററില്‍ കൂടിയ സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മറ്റി വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി.
സംഘം ജനറല്‍ സെക്രട്ടറി ഫാ. എബി കെ. ജോഷ്വാ ജനറല്‍ കണ്‍ വീനറായി സംഘം ഭാരവാഹികളായ പ്രൊഫ. എബ്രഹാം പി.മാത്യു (ലേഖക സെക്രട്ടറി), ഫാ. ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറര്‍) എന്നിവരുടെ നേതൃ ത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.