തിരുവല്ലയില്‍ മിഷന്‍ ചലഞ്ച് സമ്മേളനവും സംഗീത സന്ധ്യയും

ഡോ. സാമുവേല്‍ തോമസ്

മാത്യു ജോണ്‍

ഡോ. സി.വി.വടവന

തിരുവല്ല: സത്യം മിനിസ്ട്രീസിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 5ന് വൈകിട്ട് 6 മുതല്‍ 8 വരെ തിരുവല്ല മനയ്ക്കചിറയിലുള്ള സത്യ കൂടാരത്തില്‍ മിഷന്‍ ചലഞ്ച് സമ്മേളനം നടക്കും. രാജസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇമ്മാനുവല്‍ മിനിസ്ട്രിസിന്‍റെ പ്രസിഡന്‍റും പത്മശ്രീ ഡോ. എം.എ തോമസിന്‍റെ മകനുമായ ഡോ. സാമുവേല്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത ഗായകന്‍ മാത്യു ജോണ്‍ ഗാനങ്ങളാലപിക്കും. ഡോ. സി.വി.വടവന നേതൃത്വം നല്‍കും. ഭാരതത്തിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകളുണ്ടാകുവാന്‍ സമ്മേളനം സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.