പി.വൈ.പി.എ. പ്രതിഷേധ കൂട്ടായ്മ ഇന്ന്എം.സ്വരാജ് പ്രസംഗിക്കും

തിരുവല്ല: മണിപ്പൂരില്‍ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവംബര്‍ 23 ശനിയാഴ്ച വൈകുന്നേരും 6 മുതല്‍ സമാധാന സന്ദേശ നൈറ്റ് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും.
മുന്‍ എം.എല്‍.എ എം.സ്വരാജ്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി പ്രകാശ് പി തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റര്‍ കെ.സി. ജോണ്‍ സമാധാന പ്രാര്‍ത്ഥന നിര്‍വഹിക്കും.
ദേശത്തിന്‍റെ സമാധാനത്തിനായി കൈകോര്‍ക്കാനും, മണിപ്പൂരില്‍ നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന സമാധാന റാലിയില്‍ പങ്കെടുക്കണമെന്നും സംസ്ഥാന പിവൈപിഎ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.