
പെരുമ്പെട്ടി : കാടീക്കാവ് വായ്പുമേപ്പുറത്ത് പരേതനായ ടി.സി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (തങ്കമ്മ-84) നിര്യാതയായി. പരേത കാടീക്കാവ് പുത്തന്‍പുരയ്ക്കല്‍ മാത്യു ആശാന്‍റെ മകളാണ്.
ഭൗതിക ശരീരം ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ 9 വരെ മകള്‍ നിര്‍മ്മലയുടെ കുമ്പനാട്ടുള്ള അഞ്ചനാട്ട് ഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും 10ന് പെരുമ്പെട്ടി ഐ.പി.സി.ഫിലദല്‍ഫ്യ സഭയിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12ന് സഭാസെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.
നിര്‍മ്മല (ഐ.ബി.സി. കുമ്പനാട്), നിഷ (കുവൈറ്റ്) എന്നിവരാണ് മക്കള്‍. മരുമക്കള്‍: ജോയിക്കുട്ടി ( കുമ്പനാട്), ഏബ്രഹാം തോമസ് (കുവൈറ്റ്).